സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  • 26/04/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരികയാണ്. ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും മിക്ക ജില്ലകളിലും ചൂട് ക്രമാതീതമായി ഉയരുന്നതാണ് കാണുന്നത്.


ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Related News