ധരംശാലയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെ വികാരഭരിതനായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ജനങ്ങളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും 30-40 വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധരംശാലയിലെ മക്ലോഡ് ഗഞ്ചില്‍ 3 ദിവസത്തെ ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ സമ്മേളനത്തില്‍ തന്റെ 90ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
തന്റെ ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നിരവധി പ്രവചനങ്ങള്‍ നോക്കുമ്ബോള്‍, അവലോകിതേശ്വരന്റെ അനുഗ്രഹം ഉണ്ടെന്നു മനസ്സിലാകുന്നു. ഇതുവരെ പരമാവധി കാര്യങ്ങള്‍ ചെയ്തു. 30-40 വർഷം കൂടി ഞാൻ ജീവിച്ചിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രാർഥനകള്‍ സഹായിക്കുന്നു'' - അദ്ദേഹം പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?