അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് H-1B വിസ ഫീസ് വർധിപ്പിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പ് വച്ചതോടെ ടെക് കമ്പനികളും ഇന്ത്യക്കാരായ ടെക്കികളുമാണ് ഏറ്റവും അധികം ആശങ്കയിലായത്. അമേരിക്കയ്ക്ക് പുറത്തായിരുന്ന ഇന്ത്യക്കാരായ H-1B വിസ ഹോൾഡർമാർക്ക് തിരികെ എത്താൻ സമയപരിധി നൽകിയിരുന്നു. എന്നാൽ ഇവർ അമേരിക്കയിലേയ്ക്ക് മടങ്ങിയെത്തുന്നത് തടയാൻ 4ചാൻ ഉപയോക്താക്കൾ വിമാനടിക്കറ്റുകൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതും വാർത്തയായിരുന്നു. H-1B വിസയുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നടന്ന ഇത്തരം നീക്കങ്ങളാണ് ടെക്കികൾ അടക്കമുള്ള ഇന്ത്യക്കാരെ ആശങ്കപ്പെടുത്തിയത്. എന്നാൽ H-1B വിസ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുമ്പോൾ ശ്രദ്ധേയമാകുന്നത് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സിന്റെ പഴയ വാക്കുകളാണ്. ബിൽഗേറ്റ്സ് ഇന്ത്യൻ സോഫ്റ്റ്‌വെയര്‍ എൻജിനീയർമാരെ കുറിച്ച് നേരത്തെ പറഞ്ഞ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ ട്രെൻഡിങ് ലിസ്റ്റിലുള്ളത്. ഇന്ത്യ സന്ദർശിച്ച വേളയിലായിരുന്നു ബിൽഗേറ്റ്സിൻ്റെ ഈ പ്രതികരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?