കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകുന്നു

  • 28/11/2025

എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകും.


വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി. നിയന്ത്രണം തുടര്‍ന്നാല്‍ തെക്കന്‍ കേരളത്തിലെ ഗതാഗതത്തെ വരും മണിക്കൂറുകളില്‍ ബാധിക്കും.

എറണാകുളം ജംഗ്ഷന്‍ – പാലക്കാട് ജംഗ്ഷന്‍ പാസഞ്ചര്‍ (66610) ട്രെയിന്‍ റദ്ദാക്കി. കന്യാകുമാരി – കത്രാ ഹിമസാഗര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും 23 മിനിറ്റും വൈകി ഓടുന്നു. കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ 15 മിനിറ്റ് വൈകിയോടുന്നു. മുംബൈ തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 31 മിനിറ്റ് ഓടുന്നു. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് 16 മിനിറ്റ് വൈകി ഓടുന്നു.

ആലപ്പുഴ എംജിആര്‍ ചെന്നൈ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടുന്നു. മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും 11 മിനിട്ടും വൈകി ഓടുന്നു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയോടുന്നു. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 47 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ 42 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ് 2 മിനിറ്റ് വൈകി ഓടുന്നു. കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 20 മിനിറ്റ് വൈകി ഓടുന്നു.

Related News