ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല

  • 19/11/2025

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്.


അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും ചെയര്മാനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002ലെ സെക്ഷൻ 19 പ്രകാരമാണ് സിദ്ദിഖിയുടെ അറസ്റ്റ്. അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ഡൽഹി സ്ഫോടനത്തിനും വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ തകർത്തതിനും പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല നിരീക്ഷണത്തിലായത്

Related News