രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപെടുത്തിയിരുന്ന വിലക്ക് ജൂൺ 30 വരെ നീട്ടി

  • 28/05/2021

ന്യൂഡെൽഹി: രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപെടുത്തിയിരുന്ന വിലക്ക് ജൂൺ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ഡിജിസിഎ വിലക്ക് നീട്ടിയത്. രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്.

കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിൽ 2020 മാർച്ചിലാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപെടുത്തിയത്. തുടർന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാൽ പ്രത്യേക വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു.

ചരക്കുനീക്കത്തിനും തടസമുണ്ടാവില്ല. നിലവിൽ വിവിധ രാജ്യങ്ങളുമായി സഹകരിച്ച്‌ പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്നും ഡിജിസിഎ അറിയിച്ചു.

Related News