തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത; ആഴ്ചാവസാനം വരെ തുടരും

  • 14/12/2025



കുവൈറ്റ് സിറ്റി : കുവൈത്തിൽ തിങ്കളാഴ്ച മഴയ്ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നും, മേഘാവൃതമായ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴയുടെ ശക്തി കൂടുമെന്നും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടി മഴ പെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ച് കാലാവസ്ഥയിൽ സമയത്തിലും മഴയുടെ അളവിലും ചെറിയ മാറ്റങ്ങൾ കാണാമെന്ന് അദ്ദേഹം വിശദീകരിച്ചു അതോടൊപ്പം ദൃശ്യപരത കുറയാനും മൂടൽമഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും, അതിനാൽ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കേണ്ടിവരുമെന്നും റമദാൻ കൂട്ടിച്ചേർത്തു.

Related News