കുവൈത്ത് കനേഡിയൻ കോളേജിൽ ഇന്ത്യൻ ബുക്ക് കോർണർ, ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്തു

  • 14/12/2025


കുവൈത്ത് സിറ്റി: ഇന്ത്യയുടെ സമ്പന്നമായ സാഹിത്യ പൈതൃകം ആഘോഷിക്കുന്നതിനായി കനേഡിയൻ കോളേജ് ഓഫ് കുവൈത്തിൽ സ്ഥാപിച്ച ഇന്ത്യൻ ബുക്ക് കോർണർ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ സംരംഭം. ചീഫ് ഗസ്റ്റ് ആയി കോളേജിൽ എത്തിയ സ്ഥാനപതിയെ കോളേജ് ഉടമസ്ഥർ, എക്സിക്യൂട്ടീവ് നേതൃത്വം, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള പഠനവും ആഗോള അക്കാദമിക് ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്ന CCK-യുടെ ശ്രമങ്ങളെ സ്ഥാനപതി തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ബുക്ക് കോർണർ പോലുള്ള സംരംഭങ്ങൾ സംഭാഷണങ്ങൾക്കും, ബൗദ്ധിക വളർച്ചയ്ക്കും, പരസ്പര സാംസ്കാരിക ധാരണയ്ക്കും അർത്ഥവത്തായ വേദികൾ സൃഷ്ടിക്കുമെന്ന് സ്ഥാനപതി കൂട്ടിച്ചേർത്തു.

Related News