കാണാതായ കുവൈത്തി യുവതിയുടെ മരണം: സഹോദരൻ അറസ്റ്റിൽ, മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു

  • 12/12/2025


കുവൈത്ത് സിറ്റി: 2022ൽ കാണാതായ ഒരു കുവൈത്തി യുവതിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത ആഭ്യന്തര മന്ത്രാലയം പരിഹരിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ മേൽനോട്ടത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ, യുവതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾക്കെതിരെ കൊലപാതകം, മൃതദേഹം മരുഭൂമിയിൽ കുഴിച്ചിടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണം. ഏകദേശം രണ്ട് വർഷം മുമ്പ് പ്രതി യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം മരുഭൂമിയിൽ ഒളിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

Related News