ജലീബ് അൽ ഷുവൈക്കിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് കോടതി തടഞ്ഞു: സ്റ്റേ ഉത്തരവ്

  • 13/12/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്കിൽ കുവൈത്ത് മുനിസിപ്പാലിറ്റി പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് , കേസിൽ അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഭരണപരമായ കോടതി ഉത്തരവിട്ടു. അഭിഭാഷകൻ സൗദ് അൽ-ബർഗാഷ് സമർപ്പിച്ച അടിയന്തര അപേക്ഷയെ തുടർന്നാണ് കോടതിയുടെ ഈ തീരുമാനം. നേരത്തെ, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ജലീബിലെ 67 പഴകിയ വീടുകൾ പൊളിച്ചുമാറ്റാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫൂറിൻ്റെ സാന്നിധ്യത്തിലായിരിക്കും പൊളിക്കൽ നടപടികൾ നടപ്പിലാക്കുക എന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് നിയമലംഘനങ്ങൾ നീക്കം ചെയ്യാനും ക്രമം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട അധികാരികളും തുടർന്നു വരികയാണ്.

Related News