ന്യൂസിലാൻഡ് മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; നിയമനടപടി സ്വീകരിച്ചു

  • 14/12/2025


കുവൈത്ത് സിറ്റി: ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച ആട്ടിറച്ചിയുടെ രാജ്യത്തെക്കുറിച്ച് തെറ്റായ ലേബൽ നൽകിയതിന്, ഷുവൈഖ് ഇൻഡസ്ട്രിയലിലെ ഒരു ഇറച്ചിക്കട പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ഥാപനം ന്യൂസിലാൻഡ് മാംസം മുറിച്ച്, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾ എന്ന് ലേബൽ ചെയ്ത പെട്ടികളിൽ വീണ്ടും പാക്ക് ചെയ്ത് വിറ്റതായി പി.എ.എഫ്.എൻ. റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ നിരവധി ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. മാംസത്തിൻ്റെ സ്വാഭാവിക ഗുണങ്ങൾ മാറിയതിനെ തുടർന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസം വിൽപ്പനയ്ക്ക് വെച്ചു എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.

Related News