നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; സംഭവം ആന്ധ്രയില്‍

  • 23/11/2025

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കുപ്പത്തിലെ പിഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പല്ലവി(19)യാണ് മരിച്ചത്.


പല്ലവിക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ജീവനക്കാരും വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിക്കടുത്തേക്ക് ഓടിയെത്തി.

പല്ലവിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കോളേജ് ജീവനക്കാരുടെ അവഗണനയാണ് മരണത്തിന് കാരണമെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News