അനധികൃത സ്പ്രിംഗ് ക്യാമ്പുകൾക്കെതിരെ നടപടി: 50 ക്യാമ്പുകൾ നീക്കം ചെയ്തു; 176 പേർക്ക് മുന്നറിയിപ്പ്

  • 18/11/2025



കുവൈത്ത് സിറ്റി: അനധികൃത സ്പ്രിംഗ് ക്യാമ്പുകൾക്കെതിരെ നടപടിയുമായി കുവൈത്ത്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ അല്ലാതെയും പെർമിറ്റില്ലാതെയും പ്രവർത്തിക്കുന്ന അനധികൃത ക്യാമ്പുകൾ നീക്കം ചെയ്യുന്ന നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി വടക്കൻ മേഖലയിൽ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ജനറൽ ഫയർ ഫോഴ്‌സിൻ്റെയും സഹകരണത്തോടെയാണ് നടപടി. പരിശോധനയിൽ 50 ക്യാമ്പുകൾ നീക്കം ചെയ്തു. ക്യാമ്പിംഗിനായി അനുവദിക്കാത്ത സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമ്പുകളാണ് നീക്കം ചെയ്തത്.

ക്യാമ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 176 പേർക്ക് നോട്ടീസ് നൽകി. തെരുവുകച്ചവടക്കാർക്കും മോട്ടോർസൈക്കിളുകൾ (ബഗ്ഗികൾ) വാടകയ്ക്ക് നൽകുന്നവർക്കും എതിരെ 10 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അനധികൃത ക്യാമ്പുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ തീരുമാനങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ക്യാമ്പ് കമ്മിറ്റി ടീമുകൾ എല്ലാ ക്യാമ്പിംഗ് സൈറ്റുകളിലും പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.

Related News