കൊച്ചിയില്‍ 2 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

  • 23/11/2025

കൊച്ചിയില്‍ 2 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. എറണാകുളത്ത് തേവരയില്‍ നാല് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒഡീഷയിൽ നിന്നാണ് ഹാഷിഷ് ഓയിൽ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്. പിടിയിലായവരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. ഹോട്ടലിലെത്തി കൈമാറുമ്പോഴാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ഒഡിഷ സ്വദേശികളാണ് ഹാഷിഷ് ഓയിൽ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ഇത് വാങ്ങാനെത്തിയ രണ്ട് മലയാളികളും എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.

Related News