പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ മസ്ക്; 'യുഎസ് ജനതയ്‌ക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുക ലക്ഷ്യം'

  • 05/07/2025

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച്‌ ടെസ്ല മേധാവി ഇലോണ്‍ മസ്ക്. അമേരിക്ക പാർട്ടിയെന്നാണ് രാഷ്ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് മസ്കിന്റെ പുതിയ നീക്കം.

പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്ക് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ബില്‍ സെനറ്റ് പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികള്‍ക്ക് പകരം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും, ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Related News