കുവൈത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

  • 06/07/2025


കുവൈറ്റ് സിറ്റി : മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ കുവൈത്തിൽ വച്ച് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ സലീന, മക്കൾ ജഫ്‌സൽ, ജെഫ്‌സീന. ജഹ്‌റയിൽ സെയിൽസ് ഹെൽപ്പർ ആയി ജോലി ചെയ്തു വരുകയായിരുന്നു. കുവൈത്ത് കെഎംസിസി തവന്നൂർ മണ്ഡലം അംഗമാണ് പരേതനായ ജാഫർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

Related News