കുവൈത്തിൽ പൗരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

  • 14/12/2025



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ ഒരു കുവൈത്തി പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇയാളുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. മുറിയിലെ സീലിങ്ങിൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഇരയെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഇത് ഉടൻ തന്നെ പരിഭ്രാന്തിക്ക് ഇടയാക്കി. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. മരണത്തിലെ അസ്വാഭാവിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംഭവത്തിൽ കേസ്' രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണ നടപടികൾ നേരിട്ട് വിലയിരുത്തുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടർ സ്ഥലത്തെത്തി. വിശദമായ പരിശോധനകൾക്ക് ശേഷം മൃതദേഹം നീക്കം ചെയ്യുകയും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറുകയും ചെയ്തു. മരണത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ മുന്നോട്ട് വരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അഭ്യർത്ഥിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

Related News