ആഘോഷ രാവുകൾക്ക് തിരിതെളിഞ്ഞു: ബൊളിവാർഡ് മാളിൽ 'ബൊളിവാർഡ് നൈറ്റ്സ്' ഇവന്റ് ആരംഭിച്ചു

  • 14/12/2025



കുവൈത്ത് സിറ്റി: സന്ദർശകർക്ക് ഊർജ്ജസ്വലവും ഉത്സവപ്രതീതിയും നൽകുന്ന 'ബൊളിവാർഡ് നൈറ്റ്‌സ്' ഇവന്റിന് ബൊളിവാർഡ് മാളിൽ തുടക്കമായി. ഡിസംബർ മാസം ആദ്യം മുതൽ മാസാന്ത്യം വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി വാരാന്ത്യങ്ങളിൽ മാളിന് പുതിയ ആഘോഷരൂപം നൽകുന്നു. ഈ ശൈത്യകാലത്തിന് അനുയോജ്യമായ ഊഷ്മളവും ആകർഷകവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാൾ മാനേജ്മെന്റ് വർണ്ണശബളമായ അലങ്കാര വിളക്കുകൾ എല്ലായിടത്തും സ്ഥാപിച്ചു. ഇത് ആഘോഷപ്രതീതി വർദ്ധിപ്പിക്കുന്നു.

ഓരോ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബൊളിവാർഡ് ഫൗണ്ടന് എതിർവശത്തായി തത്സമയ സംഗീത പരിപാടികൾ ഇവന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, മാളിലെ പങ്കാളികളുമായി സഹകരിച്ച് കുട്ടികൾക്കായി വിവിധതരം വിനോദ പരിപാടികളും നടത്തുന്നുണ്ട്.

Related News