ശുചീകരണ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

  • 14/12/2025



കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണർ ശൈഖ് അഥ്ബി നാസർ അൽ-അഥ്ബി അൽ-സബാഹിന്റെ നേതൃത്വത്തിൽ, ഫർവാനിയ ഗവർണറേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചു. സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ കാമ്പയിന് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ചാണ് ഫർവാനിയ ഗവർണറേറ്റ് നേതൃത്വം നൽകിയത്.

ചടങ്ങിൽ കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രതിനിധികൾ പങ്കെടുത്തു. പബ്ലിക് റിലേഷൻസ് സൂപ്പർവൈസർ ഉസ്മാൻ അൽ-ഷുറൈദ, സോഷ്യൽ മീഡിയ മാനേജർ തലാൽ അൽ-യൂസഫ്, ബാങ്കിന്റെ സന്നദ്ധസേവക ടീം അംഗങ്ങളായ ശൈഖ് ജാറ അൽ-സബാഹ്, മറിയം മുഹമ്മദ്, നൂർഹാൻ അൽ-ബഹ്‌റാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ശൈത്യകാലത്ത് ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷിതവും മനുഷ്യത്വപരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ ഫർവാനിയ ഗവർണറേറ്റ് അതീവ ശ്രദ്ധാലുവാണെന്ന് ഗവർണർ ശൈഖ് അഥ്ബി എടുത്തുപറഞ്ഞു. സാമൂഹിക സേവനത്തിനായി സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News