കുവൈത്തിൽ വ്യാഴാഴ്ച ശക്തമായാ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്.

  • 15/12/2025



കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധൻ ഈസ റമദാൻ അറിയിച്ചു. അടുത്ത വ്യാഴാഴ്ച മഴ ശക്തി പ്രാപിക്കുമെന്നും, പകൽ സമയത്തെ താപനിലയിൽ ശ്രദ്ധേയമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും കടൽ ക്ഷോഭം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വെള്ളിയാഴ്ച പുലരുവോളം മഴ തുടരും. മഴ പെയ്യുന്ന സമയങ്ങളിൽ കാഴ്ചാ പരിധി കുറയാൻ സാധ്യതയുണ്ട്. വൈകുന്നേരങ്ങളിലും അതിരാവിലെയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ കാലാവസ്ഥയിൽ ക്രമാനുഗതമായ മെച്ചപ്പെടൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ അറിയുന്നതിനായി ഭരണകൂടത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ കാലാവസ്ഥാ ബുള്ളറ്റിനുകൾ പിന്തുടരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related News