സംസ്ഥാനത്ത് ഓണക്കാലത്ത് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോർഡുകള്‍ മറികടന്നതോടെയാണ് സർക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന. കൊപ്രയുടെ ക്ഷാമവും വില കുതിച്ചുയരുന്നതും വെളിച്ചെണ്ണ വിലയെ കുത്തനെ ഉയർത്തിയിട്ടുണ്ട്. അതിനാല്‍, കേരഫെഡ് - നാളികേര കർഷകരുടെ സഹകരണ ഫെഡറേഷൻ വഴി സർക്കാർ അസംസ്‌കൃത തേങ്ങ സംഭരിക്കുന്ന പ്രക്രിയയിലാണെന്നും അത് പിന്നീട് കൊപ്രയാക്കി മാറ്റുമെന്നും സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞാതായി ബിസിനസ്‌ലൈൻ റിപ്പോർട്ട് ചെയ്തു.
കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവിടങഅങളില്‍ നിന്ന് നാളികേര വികസന ബോർഡ് നിശ്ചയിച്ചിട്ടുള്ള സംഭരണ വിലയേക്കാള്‍ ഒരു രൂപ കൂടുതല്‍ വിലയ്ക്ക് തേങ്ങ സംഭരിക്കാൻ കേരഫെഡിന് കീഴിലുള്ള പ്രാഥമിക സംഘങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, പൊതു വിപണിയില്‍ നിന്ന് 500 ടണ്‍ കൂടി സംഭരിക്കുന്നതിന് ടെൻഡറുകള്‍ വിളിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും വിലക്കയറ്റം സർക്കാരിന് മുന്നില്‍ ഒരു ആശങ്ക തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
ലോകമെമ്ബാടും നാളികേര ഉല്‍പാദനത്തില്‍ 25 ശതമാനം കുറവുണ്ടായതായും ദക്ഷിണേന്ത്യയില്‍ ഈ കണക്ക് 40 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം കേരളത്തില്‍ മൂന്ന് ലക്ഷം ടണ്‍ വെളിച്ചെണ്ണ ഉപഭോഗമാണ് കണക്കാക്കപ്പെടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?