രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡ് ബാധയുമായി എച്ച്‌ഐവി ബാധിതന്‍; അത്ഭുതമെന്ന് മെഡിക്കല്‍ വിദഗ്ധർ

  • 19/09/2025


കൊവിഡ് രോഗബാധയുമായി രണ്ട് വര്‍ഷം ജീവിച്ച ഒരു HIV ബാധിതനെക്കുറിച്ചുളള വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളില്‍ കണ്ടുവരികയാണ്. ഒരാളുടെ ശരീരത്തില്‍ കൊവിഡ് അണുബാധ ഇത്രയുംകാലം നിലനില്‍ക്കുമോ? എന്ന ചോദ്യമയിരിക്കും ഇപ്പോള്‍ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്നത്. എന്നാല്‍ ഇക്കാര്യം സത്യമാണ്. 41 കാരനായ എച്ച് ഐവി അണുബാധയുള്ള ഒരു വ്യക്തിയിലാണ് ഈ അപൂര്‍വ്വ സംഭവം കണ്ടെത്തിയതായി ആരോഗ്യവിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.

മിക്ക ആളുകളിലും കൊവിഡ് -19 അണുബാധ ആഴ്ചകള്‍ക്കുളളില്‍ത്തന്നെ മാറും. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ 750 ദിവസം അതായത് രണ്ട് വര്‍ഷക്കാലമായി കൊവിഡ് വൈറസ് തങ്ങിനിന്നുവെന്നാണ് 'ദി ലാന്‍സൈറ്റില്‍' നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്.

2002 മുതല്‍ എച്ച്‌ഐവി/ എയ്ഡ്‌സ് ബാധിതനായിരുന്നു ഇയാള്‍. 2020 മെയ്മാസത്തിലാണ് ഈ മനുഷ്യന് ആദ്യമായി കൊവിഡ് ബാധിക്കുന്നത്. വൈറസ് ശരീരത്തിന്‍ തങ്ങിനിന്ന രണ്ട് വര്‍ഷ കാലയളവില്‍ തുടര്‍ച്ചയായി ശ്വസിക്കാനുളള ബുദ്ധിമുട്ടുകള്‍, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാല്‍ അഞ്ച് തവണ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.. എച്ച്‌ഐവി നിയന്ത്രിക്കിക്കാന്‍ ഇയാള്‍ സ്ഥിരമായി ആന്റി റിട്രോവൈറല്‍ തെറാപ്പി (എആര്‍ടി)എടുത്തിരുന്നില്ല. 2021 മാര്‍ച്ചിലും 2022 ജൂലൈക്കും ഇടയില്‍ ശേഖരിച്ച എട്ട് ക്ലിനിക്കല്‍ സാമ്പിളുകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ അണുബാധ കണ്ടെത്തുന്നത്.

Related Articles