ദൈനംദിന ഭക്ഷണത്തിൽ കുങ്കുമപ്പൂവ് ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും

  • 31/07/2023



കുങ്കുമപ്പൂവ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. സൗന്ദര്യവർധക വസ്‍തുക്കളിലും പെർഫ്യൂമുകളിലും കുങ്കുമപ്പൂവ് ഉപ‌യോഗിച്ച് വരുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ സുഗന്ധവ്യജ്ഞനം. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും. 

വിഷാദരോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിൽ കുങ്കുമപ്പൂവിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ന്യൂട്രീഷ്യ‌വനിസ്റ്റ് റാഷി ചൗധരി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. മിതമായ വിഷാദരോഗ ചികിത്സയ്ക്കായി സിന്തറ്റിക് ആന്റീഡിപ്രസന്റുകൾക്ക് പകരമായി കുങ്കുമപ്പൂവിനെ പരിഗണിക്കാമെന്ന് റാഷി ചൗധരി പറയുന്നു. എന്നിരുന്നാലും, കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകത കുറിച്ചും അവർ ഊന്നിപ്പറ‌യുന്നു. 

വിഷാദരോഗ ലക്ഷണങ്ങളെ ചികിത്സിക്കാൻ കുങ്കുമപ്പൂവ് സഹായകമാകുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആന്റീഡിപ്രസന്റ് ഗ്രൂപ്പുകളുമായി കുങ്കുമപ്പൂവിന്റെ സപ്ലിമെന്റേഷൻ താരതമ്യപ്പെടുത്തുന്ന മൂന്ന് പഠനങ്ങളിൽ രണ്ട് അവസ്ഥകളിലും പങ്കെടുത്തവരിൽ വിഷാദരോഗ ലക്ഷണങ്ങളിൽ കാര്യമായ പുരോഗതി കാണപ്പെട്ടു.

കുങ്കുമപ്പൂവിൽ നിന്നുള്ള ക്രോസിൻ എക്‌സ്‌ട്രാക്റ്റ് എലികൾക്കിടയിലെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവിടെ 50mg ക്രോസിൻ ഉത്കണ്ഠാ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.
നിരവധി പഠനങ്ങളിൽ, കുങ്കുമപ്പൂവിന്റെ ഫലങ്ങൾ ആന്റീഡിപ്രസന്റ് മരുന്നുകളോട് സാമ്യമുള്ളതായി കണ്ടെത്തി. 
കുങ്കുമപ്പൂവ് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. 


കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും ഉത്തമമാണ്. കുങ്കുമം മുഖക്കുരു തടയുന്നതിന് ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.

കുങ്കുമപ്പൂ എങ്ങനെയൊക്കെ ഉപയോഗിക്കാം...

കുങ്കുപ്പൂ ഉപയോഗിച്ച് ചായ ഉണ്ടാക്കാം

ചൂട് പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്

ചില വിഭവങ്ങൾക്കൊപ്പം കുങ്കുമപ്പൂ ചേർക്കാം.

Related Articles