ദജീജിൽ വ്യാപക സംയുക്ത സുരക്ഷാ പരിശോധന; 63 നിയമലംഘകരെ അറസ്റ്റ് ചെയ്തു.

  • 19/09/2025

 


കുവൈത്ത് ആഭ്യന്തര മന്ത്രാലയം ക്രിമിനൽ അന്വേഷണ വകുപ്പും ദജീജിൽ നടത്തിയ വ്യാപക സംയുക്ത സുരക്ഷാ പരിശോധനയിൽ 63 നിയമലംഘകരെ അറസ്റ്റ് ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയം കുവൈത്ത് ഫയർ ഫോഴ്‌സ് കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് അതോറിറ്റി ഫോർ മാന്പവർ എന്നീ വകുപ്പുകളും പരിശോധനയിൽ പങ്കെടുത്തു.

പൊതു സുരക്ഷാ കാര്യ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽദവാസ് സാന്നിധ്യം വഹിച്ച പരിശോധനയുടെ ഭാഗമായി 63 പേരെ പിടികൂടി. ഇവരിൽ 47 പേർ തൊഴിൽനിയമലംഘകരും 9 പേർ തിരിച്ചറിയൽ രേഖയില്ലാത്തവരും 6 പേർ തൊഴിലിടത്തുനിന്നും ഒളിച്ചോടിയവരും വിസാ കാലാവധികഴിഞ്ഞയാളും പിടിയിലായി 

പരിശോധനയിൽ ജനറൽ ഫയർ ഫോഴ്‌സ് 76 ലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയം ഒരു കഫേ അടച്ചുപൂട്ടുകയും 38 ലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരുമെന്നും നിയമലംഘകരെ കണ്ടെത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Related News