റോഡിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മര്‍ദ്ദനം: സിപിഎം പ്രവർത്തകനെതിരെ പരാതി

  • 14/09/2025

പാലക്കാട്: വീഡിയോ എടുക്കുന്നതിനിടെ ബ്ലോഗറെ മർദ്ദിച്ചതായി പരാതി. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. ബ്ലോഗര്‍ റോഡിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മർദ്ദനമേറ്റത്. തച്ചമ്പാറ സ്വദേശി മധു എൻ പിക്കാണ് മർദ്ദനമേറ്റത്. സി പി എം പ്രവർത്തകനായ വിജയൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തില്‍ കല്ലടിക്കോട് പൊലീസ് മധുവിൻ്റെ മൊഴിയെടുത്തു. തച്ചമ്പാറ - മാട്ടം റോഡ് നവീകരണത്തെ കുറിച്ച് പറയുന്നതിനിടെയാണ് തർക്കമുണ്ടായത്.

Related News