കുവൈത്ത് വിമാനത്താവള വികസനം: മൂന്നാം ഘട്ടം 88 ശതമാനം പൂർത്തിയായി; കിഴക്കൻ റൺവേയുടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും

  • 03/11/2025


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസന പദ്ധതിയുടെ മൂന്നാം ഘട്ടം 88 ശതമാനം പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. 14 മാസത്തിനുള്ളിൽ കിഴക്കൻ റൺവേയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. എയർ നാവിഗേഷൻ സംവിധാനങ്ങളുടെയും മൂന്ന് റൺവേകളുടെയും വികസനത്തിനായി ആകെ 11 പദ്ധതികളാണ് ഡിജിസിഎയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡിജിസിഎയുടെ ആസൂത്രണ, തുടർനടപടി വിഭാഗം ഡയറക്ടർ എൻജി. അഹമ്മദ് ഹുസൈൻ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സുപ്രധാന പ്രോജക്റ്റുകളിൽ ഒന്നാണ് വിമാനത്താവളത്തിന്റെ മൂന്നാം ഘട്ടമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാസഞ്ചർ ടെർമിനൽ (T2) പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതീക്ഷിക്കുന്ന വിപുലീകരണത്തിന് അനുസൃതമായി വിമാനത്താവളത്തിന്‍റെ സജ്ജീകരണ നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് വ്യോമഗതാഗത സംവിധാനം വികസിപ്പിക്കുന്നത്.

Related News