ലോകോത്തര റോബോട്ടിക് ശസ്ത്രക്രിയയിൽ കുവൈത്ത് മുൻപന്തിയിലെന്ന് ആരോഗ്യ മന്ത്രി, നിരവധി ലോക റെക്കോർഡുകൾ

  • 02/11/2025



കുവൈത്ത് സിറ്റി: ലോകോത്തര റോബോട്ടിക് ശസ്ത്രക്രിയയിൽ കുവൈത്ത് അതിവേഗം കുതിപ്പ് നടത്തിയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. കുവൈത്തിലെ ആരോഗ്യമേഖലയിലെ നിർണായക നേട്ടങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. 
ജാബർ ഹോസ്പിറ്റൽ, ജഹ്‌റ ഹോസ്പിറ്റൽ, മെറ്റേണിറ്റി ഹോസ്പിറ്റൽ, അദാൻ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഏറ്റവും പുതിയ റോബോട്ടിക് ഉപകരണങ്ങൾ സ്വീകരിക്കുന്നതിൽ കുവൈത്ത് ലോകരാജ്യങ്ങളിൽ മുൻപന്തിയിലാണ്.

അടിസ്ഥാന സൗകര്യങ്ങളെല്ലാം ഡിജിറ്റൽ പരിവർത്തന സാങ്കേതികവിദ്യകളും റോബോട്ടിക് ഉപകരണങ്ങളും സ്വീകരിക്കാൻ സജ്ജമാണ്. മനുഷ്യവിഭവശേഷിയിലെ നിക്ഷേപത്തിനും പരിശീലനത്തിനും മന്ത്രാലയം ഊന്നൽ നൽകുന്നു.
വിദൂര റോബോട്ടിക് ശസ്ത്രക്രിയകളിൽ 10 വിജയകരമായ ഓപ്പറേഷനുകൾ പൂർത്തിയാക്കി കുവൈത്ത് ഒരു ലോക റെക്കോർഡ് കൂടെ കൈവരിച്ചു.

ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ, നഴ്സുമാർ, എഞ്ചിനീയർമാർ, ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർ എന്നിവരടങ്ങിയ ദേശീയ പ്രൊഫഷണലുകൾ കാരണമാണ് ഈ നേട്ടങ്ങൾ സാധ്യമായത്. വിദൂര ഓപ്പറേഷനുകൾ നടത്തുന്നതിനുള്ള ദേശീയ കഴിവുകൾ വർദ്ധിച്ചതോടെ അന്താരാഷ്ട്ര കൺസൾട്ടൻ്റുമാരെ കൊണ്ടുവരേണ്ട ആവശ്യം കുവൈത്തിന് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയാ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യയും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കുന്നതിലൂടെ കുവൈത്തിൽ ആരോഗ്യ സംരക്ഷണം ശോഭനമായ ഭാവിയാണ് ലക്ഷ്യമിടുന്നത്. വിദൂര റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളിൽ വിദഗ്ധർക്ക് പരിശീലനം നൽകുന്നതിനായി കുവൈത്തിൽ ലോകോത്തര പരിശീലന കേന്ദ്രം സ്ഥാപിക്കാൻ രാഷ്ട്രീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ആധുനിക റോബോട്ടിക് ശസ്ത്രക്രിയകളിലെ കുവൈത്തിൻ്റെ വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുന്നതിനായി ലോകമെമ്പാടുമുള്ള ഡോക്ടർമാർ പരിശീലനത്തിനായി എത്തിച്ചേരുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Related News