കുവൈത്തിൽ 661 പേർ സിവിൽ ഐ.ഡി. അഡ്രസ്സ് ഒരു മാസത്തിനകം പുതുക്കണം: മുന്നറിയിപ്പുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 02/11/2025



കുവൈത്ത് സിറ്റി: താമസ വിലാസം ഒരു മാസത്തിനകം പുതുക്കാൻ 661 വ്യക്തികളോട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആവശ്യപ്പെട്ടു. PACI മുഖേന നേരിട്ടോ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴിയോ വിലാസം പുതുക്കാം. വിലാസം നീക്കം ചെയ്ത വ്യക്തികളുടെ പേരുകൾ PACI ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമിൽ' പ്രസിദ്ധീകരിച്ചു. ഉടമകളുടെ അഭ്യർത്ഥന പ്രകാരമോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ആണ് ഇവരുടെ വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്ന് അതോറിറ്റി അറിയിച്ചു. നിർദ്ദേശം പാലിക്കാത്തവർക്ക് 1982-ലെ നിയമം നമ്പർ 32-ലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള പിഴ ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. പിഴ ശിക്ഷ ഓരോ വ്യക്തിക്കും 100 കുവൈത്ത് ദിനാറാണ്. ബന്ധപ്പെട്ട എല്ലാവരും സമയപരിധിക്കുള്ളിൽ വിലാസം അപ്ഡേറ്റ് ചെയ്ത് നിയമനടപടികൾ ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

Related News