അൽ-മുത്‌ല റോഡിൽ വാഹനം കൂട്ടിയിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

  • 02/11/2025


കുവൈത്ത് സിറ്റി: അൽ-മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വ്യാഴാഴ്ച വൈകുന്നേരം അൽ മുത്‌ല റോഡിൽ ജഹ്‌റ ലക്ഷ്യമാക്കി പോവുകയായിരുന്ന വാഹനം കൂട്ടിയിടിച്ച് മറിഞ്ഞ അപകടം ഉണ്ടായത്. അൽ-മുത്‌ല സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി രക്ഷാപ്രവർത്തനം നടത്തി. ഈ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഗ്നിശമന സേന പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം അപകടസ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Related News