പോലീസ് സേനയ്ക്ക് കറുത്ത ശൈത്യകാല യൂണിഫോം: നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

  • 01/11/2025


കുവൈത്ത് സിറ്റി: നവംബർ 1 ശനിയാഴ്ച മുതൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരും, അതായത് ഓഫീസർമാർ, നോൺ-കമ്മീഷൻഡ് ഓഫീസർമാർ, എൻലിസ്റ്റഡ് ഉദ്യോഗസ്ഥർ എന്നിവരടക്കം എല്ലാവരും കറുത്ത ശൈത്യകാല യൂണിഫോം ധരിക്കേണ്ടതാണെന്ന് അറിയിപ്പ്. സീസണുകൾക്ക് അനുസരിച്ച് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് യൂണിഫോം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വകുപ്പ് വിശദീകരിച്ചു. നിശ്ചയിച്ച തീയതി മുതൽ എല്ലാ മേഖലകളും ശൈത്യകാല യൂണിഫോം നയം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related News