മംഗഫിൽ വൻ മയക്കുമരുന്ന് വേട്ട: 6 കിലോ ഹെറോയിനും 4 കിലോ മെത്താംഫെറ്റാമിനും പിടികൂടി

  • 30/10/2025



കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഭീഷണി തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. മംഗഫ് പ്രദേശത്ത് നിന്നാണ് വൻതോതിലുള്ള അനധികൃത മയക്കുമരുന്ന് കൈവശം വെച്ച ഇയാളെ പിടികൂടിയത്.

ഈ ഓപ്പറേഷനിലൂടെ ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനും പിടിച്ചെടുത്തു. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ തൂക്ക ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ ഏകദേശ വിപണി മൂല്യം 1,70,000 കുവൈറ്റ് ദിനാർ ആണ്.

വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തി, അത്യാധുനിക രീതി ഉപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായി, മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ഇയാൾ ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷൻ ഷെയറിംഗ് സംവിധാനം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Related News