HIV ഫലങ്ങൾ തിരിമറി: 200 ദിനാർ കൈക്കൂലി നൽകിയ പ്രവാസിയുൾപ്പടെ ആരോഗ്യമന്ത്രാലയ ജീവക്കാർക്ക് 10 വർഷം കഠിനതടവ്

  • 30/10/2025


കുവൈത്ത് സിറ്റി: എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗനിർണയത്തിനുള്ള രക്തപരിശോധനാ ഫലങ്ങളിൽ തിരിമറി നടത്തി വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കാൻ 200 കുവൈത്തി ദിനാർ (കെഡി) കൈക്കൂലി നൽകിയ പ്രവാസിക്ക് 10 വർഷം കഠിനതടവ് വിധിച്ച് അപ്പീൽ കോടതി. ജഡ്ജി നസ്‌ർ സാലെം അൽ ഹൈദിന്റെ അധ്യക്ഷതയിൽ ജഡ്ജിമാരായ മുതൈബ് അൽ-അറാദി, മുഹമ്മദ് അൽ-സാനിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. താമസാനുമതിക്ക് അപേക്ഷിക്കുന്ന പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി ഗുരുതരമായ രോഗങ്ങളുടെ പരിശോധനാഫലങ്ങളിൽ തിരിമറി നടത്തുകയും രക്തസാമ്പിളുകൾ കൃത്രിമം കാണിക്കുകയും ചെയ്ത കേസിൽ മുമ്പ് ശിക്ഷിക്കപ്പെട്ടതിന് സമാനമായ നടപടിയാണിത്. 2022 ഫെബ്രുവരിയിൽ, ഈ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രവാസി ജീവനക്കാർക്ക് അപ്പീൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ഡിസംബറിൽ വ്യാജ പരിശോധനാഫലങ്ങൾ നൽകിയ മറ്റൊരു വ്യക്തിക്കും ഇതേ കോടതി സമാനമായ ശിക്ഷ തന്നെ ചുമത്തി.

Related News