വാസ്ത സംസ്കാരവും വ്യാജ പൗരത്വവും കുവൈത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിച്ചു: ആഭ്യന്തര മന്ത്രി

  • 29/10/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ റദ്ദാക്കിയ പൗരത്വം പുനഃസ്ഥാപിക്കാനുള്ള അധികാരം അമീറിന് മാത്രമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. ആർട്ടിക്കിൾ 5, 8 എന്നിവ പ്രകാരം റദ്ദാക്കിയ പൗരത്വം പുനഃസ്ഥാപിക്കാനുള്ള തീരുമാനം ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദിന് മാത്രം നിക്ഷിപ്തമാണെന്നാണ്. ഉൽകൃഷ്ടമായ പ്രവർത്തനങ്ങൾ എന്ന വ്യവസ്ഥയിലുള്ള ആർട്ടിക്കിൾ 5 പ്രകാരമുള്ള സമീപകാല പൗരത്വ റദ്ദാക്കലുകൾ കൃത്യവും വ്യക്തവുമാണെന്ന് അദ്ദേഹം ന്യായീകരിച്ചു.

കുവൈത്തിന് വേണ്ടി രക്തം ബലിയർപ്പിച്ച രക്തസാക്ഷികളേക്കാൾ വലുതോ ഉൽകൃഷ്ടമോ ആയ ഒരു പ്രവൃത്തി കുവൈത്തിനുവേണ്ടി ആരും ചെയ്തതായി താൻ വിശ്വസിക്കുന്നില്ലെന്ന് ഖാൽദിയയിലെ ഖലീഫ ദിവാനിയയിൽ പങ്കെടുത്തവരോട് ഷെയ്ഖ് ഫഹദ് പറഞ്ഞു. യുദ്ധങ്ങളിലായാലും കുവൈത്തിനെ വിമോചിപ്പിക്കാനുള്ള യുദ്ധത്തിലായാലും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ കൊല്ലപ്പെട്ടവർക്കായി ഉൽകൃഷ്ടമായ പ്രവർത്തനങ്ങളുടെ പദവി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ വ്യവസ്ഥ പ്രകാരം പൗരത്വം ലഭിച്ച പലരും സാധാരണ പൗരന്മാരോ, കമ്പനി ജീവനക്കാരോ, അസോസിയേഷൻ പ്രവർത്തകരോ ആയിരുന്നു എന്നും അവർക്കും അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും കുവൈത്തി പൗരത്വം ലഭിച്ച രീതികളോ വഴികളോ ശരിയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കുവൈറ്റിന്റെ ഭക്ഷണമായിരുന്നു വാസ്ത " എന്ന് പറഞ്ഞുകൊണ്ട്, ഷെയ്ഖ് ഫഹദ്, തന്റെ പര്യടനങ്ങളിൽ ഗോത്ര നിയമനങ്ങൾ കണ്ടെത്തുന്നതും കസ്റ്റംസിൽ ഹാജരാകാത്തതും വിവരിച്ചു. 30 വർഷം മുമ്പ് നിർമ്മിച്ച രീതികൾ ആധുനികവൽക്കരിക്കുന്നതിനായി സിവിൽ സർവീസ് നിയമം പരിഷ്കരിക്കാൻ താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Related News