വ്യാജ റെസിഡൻസി അഡ്രസ്സ് , സിവിൽ ഇൻഫർമേഷൻ അതോറിറ്റി ജീവനക്കാര്‍ക്ക് ശിക്ഷ വിധിച്ചു

  • 29/10/2025



കുവൈത്ത് സിറ്റി: രാജ്യത്തെ സുപ്രധാന സർക്കാർ ഏജൻസിയായ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിൽ നടന്ന അഴിമതികളിൽ ശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുൾവഹാബ് അൽ-മുഐലിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ക്രിമിനൽ കോടതി, പ്രതികൾക്ക് തടവുശിക്ഷയാണ് വിധിച്ചത്. അതോറിറ്റിയുമായി ബന്ധപ്പെട്ട വ്യാജരേഖാ, കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളിൽ രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യൻ പ്രവാസിയും ഉൾപ്പെടുന്നു. ഇവര്‍ക്ക് അഞ്ച് വർഷം തടവാണ് വിധിച്ചത്. 

ഒരു അക്കൗണ്ടൻ്റിനും ഒരു കമ്പനി പ്രതിനിധിക്കും (മൻദൂബ്) 3 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചതിനും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൈക്കൂലിക്ക് പകരമായി, ദേശീയ ഡാറ്റാബേസിൽ താമസക്കാരുടെ വിലാസങ്ങൾ മാറ്റാനും പുതുക്കാനും വേണ്ടി ഈ സംഘം ഗൂഢാലോചന നടത്തി. ഇവർ വ്യാജ വിവരങ്ങൾ ഉപയോഗിച്ച് പുതിയ സിവിൽ ഐഡി കാർഡുകൾ നൽകിയതായും കള്ള വാടക കരാറുകൾ നിർമ്മിച്ചതായും വിവരം അറിയാത്ത പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്, അവരുടെ വിലാസത്തിലേക്ക് വ്യാജ താമസക്കാരെ അവരുടെ അറിവില്ലാതെ മാറ്റിയതായും അന്വേഷണത്തിൽ തെളിഞ്ഞു

Related News