മാനസികാരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് കുവൈത്ത്: 2022 മുതൽ 30,700 പേർക്ക് സേവനങ്ങൾ നൽകി

  • 02/11/2025



കുവൈത്ത് സിറ്റി: പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ മാനസികാരോഗ്യ സേവനങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് കുവൈത്തെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ-ളൈബ് സ്ഥിരീകരിച്ചു. മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 16-ൽ നിന്ന് 74 ആയി ഉയർത്തി. ഈ ക്ലിനിക്കുകൾ 2022 മുതൽ ഏകദേശം 30,700 സേവനങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗം ആളുകൾക്കും സംയോജിതവും സമഗ്രവുമായ മാനസിക പരിചരണം നൽകാനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആരോഗ്യ മന്ത്രാലയത്തിൻ്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഏഴാമത് പ്രാഥമിക ആരോഗ്യ സംരക്ഷണ കോൺഫറൻസ് നവംബർ 12 മുതൽ 14 വരെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കുമെന്നും അൽ-ളൈബ് അറിയിച്ചു. പ്രാദേശിക, മേഖലാ തലങ്ങളിലെ പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്രീയവും പ്രായോഗികവുമായ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനും അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനുമായി കുവൈത്തിന് അകത്തും പുറത്തും നിന്നുള്ള 50 സ്പീക്കർമാർ കോൺഫറൻസിൽ പങ്കെടുക്കും.

Related News