ഗൈനെക്കോളജി ഡിപ്പാർട്മെന്റ് വിപുലീകരിച്ച് Medx മെഡിക്കൽ കെയർ ഫഹാഹീൽ.

  • 02/11/2025


കുവൈറ്റ് സിറ്റി : MedX മെഡിക്കൽ കെയർ ഫഹാഹീലിൽ ഗൈനക്കോളജി വിഭാഗത്തിന് മാത്രമായി പുതിയ ഫ്ലോർ പ്രവർത്തനമാരംഭിച്ചു. ഫഹാഹീലിലെ മെഡ്ക്സ് മെഡിക്കൽ കെയറിന്റെ 5-ാം നിലയിലാണ് പുതിയ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. 2025 നവംബർ 2-ന് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ മെഡ്ക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ മുഹമ്മദ് അലി വി.പി ചടങ്ങ് നിർവഹിച്ചു. ചടങ്ങിൽ മെഡക്‌സിന്റെ  സിഇഒ ശ്രീ ഷറഫുദ്ദീൻ കണ്ണേത്തും, വിവിധ വിഭാഗങ്ങളുടെ മാനേജർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരും  പങ്കെടുത്തു.

Screen Shot 2025-11-02 at 9.41.36 PM Medium 2.jpeg


പുതിയ ഫ്ലോറിൽ ഗൈനെക്കോളജി ഡിപാർട്മെന്റ് വിപുലീകരിക്കുന്നത്തിലൂടെ ഫലപ്രദമായ രീതിയിൽ ആളുകളെ ചികിൽസിക്കുന്നതിനും ഒപ്പം സൗകര്യപ്രദമാവും വിധം ചികിത്സ ക്രമീകരിച്ചിരിക്കുന്നതായി  ഉത് ഘാടന ശേഷം മുഹമ്മദ് അലി വിപി അറിയിച്ചു . നിലവിൽ ഡോക്ടർ ശ്രീജയലളിത ,ഡോക്ടർ ഷെയ്ഖ് അസ്മ എന്നിവരുടെ സേവനം ലഭ്യമാണ് എന്ന് മെഡ്‌സ് മാനേജ്‌മന്റ് അറിയിച്ചു.

Related News