കുവൈത്തിൽ ‘ലാബുബു’ കളിപ്പാട്ട വിൽപ്പന നിരോധിച്ചു.

  • 02/11/2025



കുവൈറ്റ് സിറ്റി : കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ‘ലാബുബു’ (Labubu) ബ്രാൻഡിന്റെ TOY3378 മോഡൽ കളിപ്പാട്ടത്തെ വിപണിയിൽ നിന്ന് പിൻവലിച്ചു. കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം ഉണ്ടാക്കുന്ന നിർമ്മാണ ദോഷമാണ് കളിപ്പാട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും കമ്പനിയുമായി ബന്ധപ്പെടാനും അത് തിരികെ നൽകാനും റീഫണ്ട് ലഭിക്കാനും അതോറിറ്റി ഉപഭോക്താക്കളോട്  അഭ്യർത്ഥിച്ചു. കൂടാതെ, എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്യുന്നതിനോ സംശയങ്ങൾക്കോ, ഉപഭോക്താക്കൾ അധികൃതരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിന്റെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെടുന്ന തോന്നിക്കുന്നതാണ് അപകടകാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കുവൈത്തിലെ എല്ലാ കടകൾക്കും സ്റ്റോക്കിൽ നിന്നു ഈ ഉൽപ്പന്നം നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ പല രാജ്യങ്ങളിലും വ്യാജ ‘ലാബുബു’ ഡോളുകളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകൾ വന്നിരുന്നു. കുവൈത്തിൽ പിൻവലിച്ചത് അധികൃതരുടെ അനുമതിയിൽ വിറ്റ യഥാർത്ഥ മോഡലാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്റർനെറ്റിൽ വലിയ ശക്തി നേടിയ അസാധാരണ രൂപം കൊണ്ട ഈ ‘ലാബുബു’ ടോയിയെ  നിരവധി കുട്ടികളും കളക്ഷൻ പ്രേമികളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News