കുവൈറ്റിലെ വ്യാവസായിക നിക്ഷേപം 2025-ൽ 1.7 ബില്യൺ ഡോളറിൽ എത്തി; 930 ഫാക്ടറികൾ പ്രവർത്തിക്കുന്നതായും കണക്കുകൾ

  • 02/11/2025



കുവൈത്ത് സിറ്റി: 2025-ൽ കുവൈത്തിലെ മൊത്തം വ്യാവസായിക നിക്ഷേപത്തിൻ്റെ മൂല്യം ഏകദേശം 1.7 ബില്യൺ ഡോളർ എത്തിയതായി കണക്കുകൾ. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ ഗൾഫ് ഇൻഡസ്ട്രിയൽ പ്ലാറ്റ്‌ഫോമാണ് കണക്കുകൾ പുറത്തുവിട്ടത്. കുവൈത്തിൽ നിലവിൽ 930 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്, ഇവിടെ 149,120 തൊഴിലാളികൾക്ക് ജോലി ചെയ്യുന്നു. ഈ വ്യാവസായിക സ്ഥാപനങ്ങളിൽ 786 എണ്ണം (84.5%) ചെറുകിട ഫാക്ടറികളാണ്. കൂടാതെ 80 എണ്ണം (8.6%) ഇടത്തരം ഫാക്ടറികളും, 64 എണ്ണം (6.8%) വലിയ ഫാക്ടറികളുമാണ്.

നിക്ഷേപത്തിൻ്റെ കാര്യത്തിൽ, വലിയ ഫാക്ടറികൾക്കാണ് പ്രധാന വിഹിതം ലഭിച്ചത്. മൊത്തം നിക്ഷേപത്തിൻ്റെ 77.1% (ഏകദേശം 1.2 ബില്യൺ ഡോളർ) വലിയ ഫാക്ടറികളാണ് നേടിയത്. ഇടത്തരം ഫാക്ടറികൾക്ക് 279.19 ദശലക്ഷം ഡോളർ (16.8%) ലഭിച്ചപ്പോൾ, ചെറുകിട ഫാക്ടറികളുടെ നിക്ഷേപം 98.49 ദശലക്ഷം ഡോളർ (5.9%) ആയിരുന്നു.

തൊഴിലാളികളുടെ കാര്യത്തിൽ, ഫാക്ടറികളിലെ മൊത്തം തൊഴിലാളി ശക്തിയുടെ 78.5% (117,160 തൊഴിലാളികൾ) ചെറുകിട ഫാക്ടറികളിലാണ് ജോലി ചെയ്യുന്നത്. വലിയ ഫാക്ടറികളിൽ 12.2% പേരും ഇടത്തരം ഫാക്ടറികളിൽ 9.2% പേരും ജോലി ചെയ്യുന്നു.

Related News