ജഹ്‌റ പ്രകൃതി സംരക്ഷിത കേന്ദ്രം തുറക്കുന്നു: സന്ദർശകർക്ക് പ്രവേശനത്തിന് നവംബർ 9 മുതൽ അനുമതി

  • 03/11/2025



കുവൈത്ത് സിറ്റി: പ്രകൃതിയുടെ സമ്പന്നമായ വൈവിധ്യവും, പക്ഷികളുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥയും പൊതുജനത്തിനായി തുറന്നുകൊടുത്തുകൊണ്ട് അൽ-ജഹ്‌റ സംരക്ഷിത കേന്ദ്രം നവംബർ 9-ന് വീണ്ടും തുറക്കുമെന്ന് പരിസ്ഥിതി പൊതു അതോറിറ്റി പ്രഖ്യാപിച്ചു.
കുവൈത്തിൻ്റെ പ്രകൃതി സൗന്ദര്യവും പാരിസ്ഥിതിക പൈതൃകവും നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഈ കേന്ദ്രം സന്ദർശകർക്ക് നൽകുന്നതെന്ന് ഇപിഎ വക്താവും പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടറുമായ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു.

ഒരാൾക്ക് രണ്ട് ദിനാറാണ് പ്രവേശന ടിക്കറ്റിന്റെ വില. അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് 10 ദിനാറിന് ഒബ്സർവേറ്ററി ടൂർ ബുക്ക് ചെയ്യാം. പ്രത്യേകം തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് സംരക്ഷിത കേന്ദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ഇത് അവസരം നൽകും.

ഇ.പി.എ.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സന്ദർശകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. അല്ലെങ്കിൽ, കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് കെ-നെറ്റ് വഴി നേരിട്ട് പണം അടച്ച് പ്രവേശനം നേടാമെന്നും അൽ-ഇബ്രാഹിം കൂട്ടിച്ചേർത്തു.

Related News