ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈക്കക്ക് കുവൈത്ത് അമീരി ദിവാൻ കാര്യ മന്ത്രി യാത്രയയപ്പ് നൽകി

  • 17/09/2025


കുവൈത്ത് സിറ്റി: ഇന്ത്യയുടെ കുവൈത്ത് സ്ഥാനപതി ഡോ. ആദർശ് സ്വൈക അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ തന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്നതിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.

ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങളിലെ സമീപകാല മാറ്റങ്ങളെക്കുറിച്ച് സ്ഥാനപതി മന്ത്രിയെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് മന്ത്രിയുടെ മാർഗനിർദേശങ്ങളും അദ്ദേഹം തേടി. കൂടിക്കാഴ്ചയിൽ ഇരുവരും തമ്മിലുള്ള സൗഹൃദപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും മേഖലയിലെ സഹകരണ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകി.

Related News