മസ്തിഷ്ക രക്തസ്രാവം; ഭീകര സംഘടന ഐഎസ് ഇന്ത്യയുടെ തലവൻ സാഖിബ് നച്ചൻ മരിച്ചു

  • 28/06/2025

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റു‍ഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ ഭാരവാഹിയുമായ സാഖിബ് അബ്ദുല്‍ നച്ചൻ (57) മരിച്ചു.

മസ്തിഷ്ക രക്തസ്രാവമാണ് ഇയാളുടെ മരണ കാരണം. ഡല്‍ഹിയിലെ സഫ്ദർ ജങ് ആശുപത്രിയിലാണ് മരിച്ചത്. 2023ല്‍ ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത അന്ന് മുതല്‍ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്നു ചൊവ്വാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മസ്തിഷക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Related News