കുവൈത്തിൽ ജൂണിൽ 367.3 ദശലക്ഷം ദിനാറിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

  • 07/07/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജൂൺ മാസത്തിൽ 367.3 ദശലക്ഷം കുവൈത്തി ദിനാറിന്‍റെ (ഏകദേശം 1.2 ബില്യൺ യുഎസ് ഡോളർ) ഇടപാടുകൾ നടന്നതായി നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആൻഡ് ഡോക്യുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ. ആകെ 414 റിയൽ എസ്റ്റേറ്റ് കരാറുകളാണ് ഈ കാലയളവിൽ വ്യാപാരം ചെയ്യപ്പെട്ടത്. സ്വകാര്യ റിയൽ എസ്റ്റേറ്റ് കരാറുകളാണ് ഇതിൽ മുന്നിൽ. 114.3 ദശലക്ഷം ദിനാർ (ഏകദേശം 377 ദശലക്ഷം ഡോളർ) മൂല്യമുള്ള 289 പ്രോപ്പർട്ടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. തൊട്ടുപിന്നിൽ നിക്ഷേപ റിയൽ എസ്റ്റേറ്റാണ്, 163.8 ദശലക്ഷം ദിനാർ (ഏകദേശം 540 ദശലക്ഷം ഡോളർ) മൂല്യമുള്ള 104 പ്രോപ്പർട്ടികൾ ഈ വിഭാഗത്തിൽ കൈമാറ്റം ചെയ്യപ്പെട്ടു. വാണിജ്യ മേഖലയിലെ റിയൽ എസ്റ്റേറ്റ് കരാറുകൾ 11 പ്രോപ്പർട്ടികളിലായി 73.5 ദശലക്ഷം ദിനാർ (ഏകദേശം 242.5 ദശലക്ഷം ഡോളർ) രേഖപ്പെടുത്തി. കൂടാതെ, 8.9 ദശലക്ഷം ദിനാർ (ഏകദേശം 29 ദശലക്ഷം ഡോളർ) മൂല്യമുള്ള ഏഴ് ക്രാഫ്റ്റ് (കൈത്തൊഴിൽ) കരാറുകളും, 1.9 ദശലക്ഷം ദിനാർ (ഏകദേശം 6 ദശലക്ഷം ഡോളർ) മൂല്യമുള്ള ഒരു വെയർഹൗസ് കരാറും, 4.7 ദശലക്ഷം ദിനാർ (ഏകദേശം 15.5 ദശലക്ഷം ഡോളർ) മൂല്യമുള്ള തീരദേശ മേഖലയിലെ രണ്ട് റിയൽ എസ്റ്റേറ്റ് കരാറുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

Related News