മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് തഹാവൂര്‍ റാണ. താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണ്. മുംബൈ ഭീകരാക്രമണം നടക്കുമ്ബോള്‍ താന്‍ മുംബൈ നഗരത്തില്‍ ഉണ്ടായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ് മുംബൈയിലേതെന്നും എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ തഹാവൂര്‍ റാണ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിരവധി പരിശീലന സെഷനുകളിലും താനും, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പങ്കെടുത്തിട്ടുണ്ടെന്ന് തഹാവൂര്‍ റാണ എന്‍ഐഎയോട് സമ്മതിച്ചു. ലഷ്‌കര്‍ ഇ തയ്ബ തുടക്കത്തില്‍ ഐഎസ്‌ഐയുമായി സഹകരിച്ച് ചാര സംഘടന പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കാനുള്ള ആശയം തന്റേതാണ്. ഇതിലൂടെ സാമ്ബത്തിക ഇടപാടുകളെല്ലാം ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയിരുന്നത്. ഭീകരാക്രമണസമയത്ത് താന്‍ മുംബൈയിലുണ്ടായിരുന്നത് ഭീകരവാദ പദ്ധതികളുടെ ഭാഗമായിട്ടാണ്. ആക്രമണത്തിനായി പ്രധാന ലക്ഷ്യങ്ങളായ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹകരണത്തോടെയായിരുന്നു ആക്രമണമെന്നും തഹാവൂര്‍ റാണ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?