ലെബനനിൽ തട്ടിക്കൊണ്ടുപോയ കുവൈത്തി പൗരനെ സൈന്യം രക്ഷപ്പെടുത്തി; ആറംഗ സംഘം പിടിയിൽ

  • 05/11/2025



കുവൈത്ത് സിറ്റി: തട്ടിക്കൊണ്ടുപോയ ഒരു കുവൈത്തി പൗരനെ ലെബനീസ് സൈനിക ഇൻ്റലിജൻസ് ബുധനാഴ്ച പുലർച്ചെ ബെക്കാ താഴ്‌വരയിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകലിൽ പങ്കെടുത്ത ആറ് പേരടങ്ങുന്ന സംഘത്തെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഉയർന്ന സൈനിക നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ച ലെബനീസ് സൈനിക ഇൻ്റലിജൻസ്, കിഴക്കൻ ലെബനനിലെ ബെക്കാ ഗവർണറേറ്റിലെ കരക് പട്ടണത്തിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയ കുവൈത്തി പൗരനെയാണ് രക്ഷിച്ചത്.

ബെക്കാ താഴ്‌വരയ്ക്ക് സമീപമുള്ള സഹ്‌ലെ ജില്ലയിലെ സഅദ്‌നയേൽ പട്ടണത്തിന് അടുത്തായി നിരവധി മൊബൈൽ ചെക്ക്‌പോസ്റ്റുകൾ സൈന്യം വിന്യസിച്ചിരുന്നു.

തട്ടിക്കൊണ്ടുപോയവരെ പിടികൂടാനായി ഒരു കെണിയൊരുക്കുകയും സൈന്യത്തിന് കുവൈത്തി പൗരനെ പരിക്കേൽക്കാതെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. ബെയ്റൂട്ടിലെ കുവൈത്തി എംബസിയുമായി ബന്ധപ്പെട്ട ശേഷം അദ്ദേഹത്തെ ബെയ്റൂട്ടിലേക്ക് മാറ്റി.
ഓപ്പറേഷൻ അതിവേഗം നടപ്പിലാക്കിയതാണ് സംഘാംഗങ്ങളെ പിടികൂടുന്നതിനും കുവൈത്തി പൗരനെ വിജയകരമായി മോചിപ്പിക്കുന്നതിനും പ്രധാന കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദീകരിച്ചു.

Related News