കുവൈത്ത് അമീർ കപ്പ് ഫൈനൽ ഡിസംബർ 23-ന്; കുവൈത്ത് എസ്.സി - അൽ-അറബി എസ്.സി പോരാട്ടം

  • 05/11/2025



കുവൈത്ത് സിറ്റി: കുവൈത്ത് അമീർ കപ്പ് ഫൈനൽ ഡിസംബർ 23ന്. 2024-2025 കായിക സീസണിലെ ഹിസ് ഹൈനസ് ദ അമീർ കപ്പിൻ്റെ ഫൈനൽ മത്സരം ഡിസംബർ 23, ചൊവ്വാഴ്ച നടക്കുമെന്ന് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് അൽ-യൂസഫ് പ്രഖ്യാപിച്ചുചാമ്പ്യൻഷിപ്പിന് നൽകുന്ന രക്ഷാകർതൃത്വത്തിന് രാഷ്ട്രത്തലവൻ ഹിസ് ഹൈനസ് ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനോട് അൽ-യൂസഫ് ആത്മാർത്ഥമായ നന്ദിയും അഗാധമായ കൃതജ്ഞതയും രേഖപ്പെടുത്തി.

ഈ ഫൈനൽ മത്സരം കുവൈറ്റ് എസ്.സിയും അൽ-അറബി എസ്.സിയും തമ്മിലായിരിക്കും. പ്രാദേശിക സാഹചര്യങ്ങൾ കാരണം നേരത്തെ ജൂൺ 16-ലേക്ക് നിശ്ചയിച്ചിരുന്ന തീയതിയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.

Related News