അബ്ദലി അതിർത്തിയിൽ ലെറിക്ക ഗുളികകളുമായി ഇറാഖി വനിത പിടിയിൽ; മുൻ ഭർത്താവ് കുടുക്കിയതെന്ന് കണ്ടെത്തൽ

  • 05/11/2025


കുവൈത്ത് സിറ്റി: അൽ-അബ്ദലി അതിർത്തിയിൽ സ്പെയർ ടയറിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു ഇറാഖി വനിതയെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എന്നാൽ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ മുൻപ് കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട തൻ്റെ ലെബനീസ് മുൻ ഭർത്താവാണ് ഇവരെ കുടുക്കിയതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി.

സംശയാസ്പദമായ വസ്തുക്കളുടെ സൂചനകൾ പരിശോധനാ ഉപകരണങ്ങൾ കണ്ടതിനെത്തുടർന്ന് വനിതയുടെ കാർ അതിർത്തിയിൽ തടയുകയായിരുന്നു. സ്നിഫർ ഡോഗുകളുടെ സഹായത്തോടെ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംഘം, കാറിൻ്റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലെറിക്ക) എന്ന വിഭാഗത്തിൽപ്പെട്ട വലിയ അളവിലുള്ള സൈക്കോട്രോപിക് ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഏകദേശം 8,000 ഗുളികകളാണ് പിടിച്ചെടുത്തത്.

തുടർന്ന് ചോദ്യം ചെയ്യുന്നതിനായി വനിതയെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ചോദ്യം ചെയ്യലിൽ, പ്രതിയായ വനിത മയക്കുമരുന്നിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താൻ നിരപരാധിയാണെന്നും വാദിച്ചു. താൻ ഇറാഖിലായിരിക്കുമ്പോൾ, കുവൈത്തിൽ നിന്ന് മയക്കുമരുന്ന് കേസിൽ നാടുകടത്തപ്പെട്ട ലെബനീസ് മുൻ ഭർത്താവ് അറ്റകുറ്റപ്പണിയുടെപേരിൽ കാറിൻ്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നതായും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Related News