കസ്റ്റംസ് വിഭാഗത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

  • 06/11/2025


കുവൈത്ത് സിറ്റി: കസ്റ്റംസ് പൊതു ഭരണ വിഭാഗത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് ഏഴ് വര്‍ഷം കാലാവധി തടവ് ശിക്ഷയും 4,47,000 ദിനാറ് പിഴയും വിധിച്ച് ക്രിമിനല്‍ കോടതി. അനധികൃതമായി സാമ്പത്തിക ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.

കൂടാതെ, കേസിൽ ഉൾപ്പെട്ട മറ്റ് 23 ജീവനക്കാർക്ക് ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെക്കാനും കോടതി തീരുമാനിച്ചു. ഇതിനായി ഓരോരുത്തരും 500 ദിനാറിൻ്റെ സാമ്പത്തിക ഗ്യാരണ്ടിയും നല്ല പെരുമാറ്റം പാലിക്കാമെന്ന ഉറപ്പും സബ്മിറ്റ് ചെയ്യണം. ഈ വ്യവസ്ഥകൾക്ക് വിധേയമായി രണ്ട് വർഷത്തേക്ക് നല്ല പെരുമാറ്റം പാലിക്കാമെന്ന ഉറപ്പിലാണ് ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. കേസിൽ ഉപയോഗിച്ച വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Related News