കഴിഞ്ഞ വർഷം റാസല്‍ഖൈമ തീരത്ത് ചെറു വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച ഇന്ത്യൻ വംശജനായ ഡോക്ടറുടെ സ്മരണക്കായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിർമിക്കും. പാകിസ്ഥാൻ വനിത പൈലറ്റ് നിയന്ത്രിച്ച ലഘു വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണതിനെ തുടർന്നാണ് ഡോ. സുലൈമാൻ അല്‍ മജീദ് മരിച്ചത്.
പള്ളികള്‍ പണിയുകയോ അവയുടെ നിർമ്മാണത്തിന് സംഭാവന നല്‍കുകയോ ചെയ്യുന്നത് ഇസ്ലാമില്‍ ജീവകാരുണ്യ പ്രവർത്തനമായി കണക്കാക്കും. യുകെയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് ഡോക്ടറുടെ സ്മരണക്കായി പള്ളി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി പണം സ്വരൂപിക്കാൻ ക്യുആർ കോഡുകള്‍ അടങ്ങിയ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു.
കണക്കുകൂട്ടിയതിലും കൂടുതല്‍ പണം ലഭിച്ചതിനാല്‍ ഒന്നിന് പകരം ഇപ്പോള്‍ രണ്ട് പള്ളികള്‍ നിർമ്മിക്കാൻ സാധിച്ചുവെന്ന് സംഘാടകർ പറഞ്ഞു. നിർമാണം അടുത്ത വർഷം ഹജ്ജിന് മുമ്ബ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?