എലിശല്യം; ഉടനടി നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

  • 06/07/2025



കുവൈത്ത് സിറ്റി: വീടിനടുത്ത് എലികളെ കണ്ടെത്തിയെന്ന റിപ്പോർട്ടുകളിൽ ഉടനടി നടപടി സ്വീകരിച്ചതായും സ്ഥാപിത സാങ്കേതിക നടപടിക്രമങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്തതായും ആരോഗ്യ മന്ത്രാലയം. ഹോട്ട്‌ലൈൻ 151 വഴി ലഭിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ തുടർനടപടികൾക്കായി നിരീക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പ് നൽകി. കീടനിയന്ത്രണം മാത്രം മതിയായ പരിഹാരമല്ലെന്നും, സമഗ്രമായ പരിസ്ഥിതി ശുചിത്വവും എലി, പ്രാണികളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതും ആവശ്യമായ ഒരു സംയോജിത സംവിധാനത്തിന്‍റെ ഭാഗമാണിതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിന് സമൂഹത്തിലെ എല്ലാവരെയും സഹകരണം ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മാലിന്യം, ചപ്പുചവറുകൾ, കാർഷിക മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക, മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കുക, മാലിന്യ കണ്ടെയ്‌നറുകളുടെ ബാഗുകളും മൂടികളും ഭദ്രമായി അടയ്ക്കുക എന്നിവയെല്ലാം പ്രതിരോധ നടപടികളിൽ ഉൾപ്പെടുന്നു.

Related News