കുവൈത്ത് വിമാനത്താവളത്തിൽ 64 എകെ47 വെടിയുണ്ടകളുമായി ഡോക്ടർ ദമ്പതികൾ പിടിയിൽ

  • 07/07/2025




കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ സുരക്ഷാ പരിശോധനയ്ക്കിടെ ഒരു പ്രവാസി ദമ്പതിയുടെ ബാഗേജിൽ നിന്ന് എകെ47 റൈഫിളിന് ഉപയോഗിക്കുന്ന 64 വെടിയുണ്ടകൾ കണ്ടെത്തി അധികൃതർ പിടികൂടി. പാകിസ്ഥാൻ സ്വദേശികളായ ഇവർ നാട്ടിലേക്ക് മടങ്ങാനാണ് ശ്രമിച്ചിരുന്നത്.

പതിവ് എക്സ്-റേ സ്കാനിംഗിനിടെയാണ് ബാഗിലുണ്ടായിരുന്ന സംശയാസ്പദ വസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഉടൻ തന്നെ ദമ്പതികളുടെ യാത്ര റദ്ദാക്കി എയർപോർട്ട് സുരക്ഷാ വിഭാഗം നിയമാനുസൃത നടപടികൾ ആരംഭിച്ചു.

ചോദ്യം ചെയ്യലിനിടെ ഡോക്ടറായ ഭർത്താവ് വെടിയുണ്ടകൾ സ്യൂട്ട്കേസിൽ ഒളിപ്പിച്ചത് സ്വന്തം അറിവോടെയാണെന്നും, ഭാര്യയ്ക്ക് ഇതിൽ പങ്കില്ലെന്നും അറിയിച്ചു. ഭാര്യയെ യാത്ര തുടരാൻ അനുവദിക്കണമെന്ന അപേക്ഷയും അദ്ദേഹം സമർപ്പിച്ചെങ്കിലും സുരക്ഷാവകുപ്പ് അത് തള്ളി. ഇരുവരെയും തുടർ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ആയുധ കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Related News